5/23/12

നാഗലിംഗ മരം… Cannon-ball tree

നാഗലിംഗ മരം Cannon-ball tree
Name : Couroupita guianensis
Family : Lecythidaceae
ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷമാണ് നാഗലിംഗ മരം. പീരങ്കിഉണ്ടകൾ പോലുള്ള കായകൾ ഉണ്ടാവുന്നതിനാൽ ‘Cannon ball tree’ എന്ന് ഇംഗ്ലീഷിൽ പറയുന്നു. വടക്കെ അമേരിക്കയാണ് ജന്മസ്ഥലം.
 സർപ്പം പത്തിവിടർത്തിയതുപോലുള്ള പൂക്കൾ ഉണ്ടാവുന്ന ശാഖകൾ സർപ്പങ്ങളെപോലെ മരത്തെ ചുറ്റിവരിഞ്ഞ് കാണപ്പെടുന്നു. ശിവലിംഗമായി കരുതി ആരാധിക്കുന്ന നാഗങ്ങളെ പോലുള്ള പൂങ്കുലകൾ കാണപ്പെടുന്നതുകൊണ്ട് നാഗലിംഗമരം എന്ന് പറയുന്നു.
 നാഗലിംഗപുഷ്പം
ചുവപ്പ്, വെള്ള, പിങ്ക് എന്നീനിറങ്ങൾ കലർന്ന നാഗലിംഗപുഷ്പത്തിന് 6 ദളങ്ങളുണ്ട്.
 6 സെന്റീമീറ്ററോളം വലിപ്പമുള്ള നാഗലിംഗപൂവിൽ തേൻ നിർമ്മിക്കപ്പെടുന്നില്ല.

16 comments:

mini//മിനി May 23, 2012 3:33 PM  

നാഗലിംഗ മരത്തെയും പൂവിനെയും കണ്ടത് കണ്ണൂർ ജില്ലയിൽ ഇരിക്കൂറിലെ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിലാണ്. ക്ഷേത്രമുറ്റത്ത് പൂക്കളോട് കൂടിയ വലിയൊരു മരം കാണാം.
ഫോട്ടോയിൽ കാണുന്ന മരം ക്ഷേത്രത്തിന്റെ പിൻ‌വശത്ത് പുഴക്കരയിലാണ്.

ശ്രീനാഥന്‍ May 24, 2012 5:37 AM  

മരങ്ങളിലെ ഈ പ്രൌഢഗംഭീരമഹാകായനെ പരിചയപ്പെടുത്തിയതിനു നന്ദി.

Sabu Hariharan May 25, 2012 7:40 AM  

ആദ്യമായിട്ടാണ്‌ കാണുന്നത്..
ഇതിന്റെ ഔഷധഗുണത്തേക്കുറിച്ച് എഴുതി കണ്ടില്ല..
പരിചയപ്പെടുത്തിയതിനു നന്ദി ടീച്ചർ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 25, 2012 9:26 AM  


ഇവിടെയും


ഇവിടെയും


രണ്ടിടത്തു ഇവനെ കണ്ടിരുന്നു.
ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത്‌ ഹരിപ്പാട്‌ മണ്ണാര്‍ശാല അമ്പലത്തില്‍ ആണ്‌

പിന്നീട്‌ മറ്റു പലയിടത്തും കണ്ടു. ഇതിപ്പോള്‍ കണ്ണൂരിലും ഉണ്ടല്ലെ

നന്നായി

വിധു ചോപ്ര May 25, 2012 9:36 AM  

കുറേ നാളായി ഒരു മെയിൽ കിട്ടിയിട്ട്. എന്നു വച്ച് കുറ്റം പറയാതിരിക്കാൻ പറ്റില്ലല്ലോ. അതു കൊണ്ട് തുറന്നു പറയുന്നതിൽ വിഷമമൊന്നും തോന്നല്ലേ..........

നന്നായിട്ടുണ്ട്. :)
=-=-=-=-=-=-=

(നിലമ്പൂർ കനോലി പ്ലോട്ടിൽ പോയപ്പോൾ എടുത്ത വമ്പൻ തേക്കുമരം(ഫോട്ടോ) ഇതിനു പകരമായി തരാം. ഏതായാലും മഴയൊന്നു പെയ്തോട്ടെ !!

മുകിൽ May 25, 2012 10:13 AM  

Thanks teacher. parichayappeduthiyathinu.

ശാന്ത കാവുമ്പായി May 25, 2012 11:35 AM  

കണ്ടു.നന്ദി.

പട്ടേപ്പാടം റാംജി May 25, 2012 12:30 PM  

പ്രത്യേകതകള്‍ ഉള്ള മരം കാണിച്ചു തന്നതിന് നന്ദി.

Philip Verghese 'Ariel' May 25, 2012 2:39 PM  

ടീച്ചര്‍ ഈ അപൂര്‍വ്വ മരത്തെക്കുറിച്ചുള്ള
അറിവിനും ചിത്രത്തിനും നന്ദി
വരാന്‍ അല്പം വൈകി, കാരണം കംപ്യുട്ടര്‍
തന്നെ CPU പണി ചെയ്യുന്നില്ല. പരിശോധിക്കണം.
പിന്നെ ഒരാള്‍ പറഞ്ഞതുപോലെ അതിനെ ഏതെങ്കിലും ഔഷധ ഗുണങ്ങള്‍ കൂടി കണ്ടെടുത്തു ചേര്‍ത്താലും.

കുഞ്ഞൂസ്(Kunjuss) May 25, 2012 8:38 PM  

പരിചയപ്പെടുത്തലിനും പുതിയ അറിവിനും നന്ദി ടീച്ചര്‍ ... ഞാനിത് ഇവിടെയുള്ള വനങ്ങളില്‍ കണ്ടിട്ടുണ്ട്, പക്ഷേ കൂടുതല്‍ അറിയില്ലായിരുന്നു...!

Mohamedkutty മുഹമ്മദുകുട്ടി May 26, 2012 6:32 AM  

പരിചയപ്പെടുത്തിയതിനു നന്ദി.

mini//മിനി May 27, 2012 10:42 PM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ആറ് വർഷം മുൻപ് ആദ്യമായി പോയപ്പോഴാണ് നാഗലിംഗ മരത്തെ കണ്ടത്. അമ്പലത്തിന്റെ ശ്രീ കോവിലിലേക്ക് പോവാനായി പടികൾ കയറിയാൽ വലതുവശത്ത് കാണുന്ന നാഗലിംഗമരം എല്ലാവരും ഒന്ന് നോക്കിപോവും. അന്ന്, എന്റെ ശ്രദ്ധയാകർഷിച്ചത് അതിന്റെ വലിപ്പം കൂടിയ കായകളായിരുന്നു. വലുതും ചെറുതുമായി തേങ്ങയുടെ വലിപ്പമുള്ള ഉരുണ്ട് തൂങ്ങിയാടുന്ന കായ കണ്ടപ്പോൾ ആ വൃക്ഷം ‘Cannon ball tree’ (പീരങ്കി ഉണ്ട മരം) ആണെന്ന് പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതിനാൽ മനസ്സിലാക്കാൻ കഴിഞ്ഞു.
നാഗലിംഗവൃക്ഷം വഴിയരികിൽ നട്ടുവളർത്താറില്ല. കാരണം അവിചാരിതമായി താഴെവീഴുന്ന ഉണങ്ങിയ കായകൾ തലയിൽ വീണ് പരിക്ക് പറ്റുന്നതുതന്നെ.

mini//മിനി May 27, 2012 10:44 PM  

ജലദോഷവും വയറുവേദനയും മാറാനുള്ള ഔഷധം നാഗലിംഗമരത്തിൽ നിന്നും നിർമ്മിക്കുന്നു. മരത്തിന്റെ തൊലി മലേറിയക്ക് ഔഷധമായി ഉപയോഗിക്കുമ്പോൾ ഇലയുടെ നീര് ത്വക്ക് രോഗങ്ങൾക്ക് പരിഹാരമായി പുരട്ടുന്നു. കായ പൊട്ടിച്ചത് ദുർഗന്ധമുള്ളതിനാൽ ഷഡ്‌പദങ്ങളെ അകറ്റാൻ ഉപയോഗിക്കുന്നു.
(കടപ്പാട്: വിക്കിപീഡിയ)
മൂന്ന് തവണ മാമാനിക്കുന്ന് ക്ഷേത്രത്തിൽ പോയെങ്കിലും നാഗലിംഗ മരത്തിന്റെ ഫോട്ടോ എടുക്കാൻ കഴിഞ്ഞത് നാലാമത്തെ തവണ മാത്രമാണ്. അമ്പലത്തിന്റെ ഉള്ളിലുള്ള വൃക്ഷത്തിന്റെ ഫോട്ടോ എടുക്കാനുള്ള ശ്രമം ഞാൻ നടത്തിയിട്ടില്ല. പിൻഭാഗത്തുള്ള കുളത്തിന്റെ സമീപം എത്തിയപ്പോഴാണ് അല്പം അകലെ നാഗലിംഗ മരവും മണിമരുതും പുഷ്പിച്ച് കണ്ടത്. മാലിന്യങ്ങൾ നിറഞ്ഞ സുരക്ഷിതമല്ലാത്ത സ്ഥലമായതിനാൽ കൂടുതൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

ente lokam May 28, 2012 9:07 PM  

ഓരോ നാട്ടുകാരും ഓരോ പേര് ഇടുന്നു അല്ലെ?
പീരങ്കി ഉണ്ട പോലെ..
ഞങ്ങളുടെ ചെറുപ്പത്തില്‍ കാശാവും കായ (കാശാവ് ചെടി)
എന്നൊരു കുറ്റിച്ചെടിയുടെ കായ ഇത് പോലെ കണ്ടിരുന്നു..
ചെറുതാണ് ആ കുരു...അത്
ഈറ്റക്കുഴലില്‍ ഇട്ടു മറ്റൊരു കോലും അല്പം set up ഉം ഒക്കെ
ചെയ്തു ഒരു പിസ്ടണ്‍ മാതിരി ആക്കി ഞങ്ങള് വെടി പൊട്ടിച്ചിരുന്നു..

കാനോന്‍ ബോള്‍ എന്ന പേര് ഇത്രയും കുട്ടി വിനോദം മനസ്സിലേക്ക്
എത്തിച്ചു കേട്ടോ..നല്ല ചിത്രം ആശംസകള്‍... ‍

mini//മിനി May 31, 2012 3:42 PM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

yemceepee June 09, 2012 9:48 PM  

മാമാനിക്കുന്നു ക്ഷേത്രത്തില്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട്...വേറെയും ചില ക്ഷേത്രങ്ങളില്‍ ഈ മരം കണ്ടിട്ടുണ്ട്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP