5/31/12

നിലനാരകം ... Naregamia alata

നിലനാരകം
Name : Naregamia alata
Family : Meliaceae
കൃഷി ചെയ്യാത്ത ഇടങ്ങളിൽ ശാഖകളായി പടർന്ന് വളരുന്ന വളരുന്ന ഔഷധസസ്യം. 
പുതുമഴക്കുശേഷം വളർന്ന് മൂന്ന് പത്രകങ്ങളുള്ള ഇലയുടെ കക്ഷങ്ങളിൽ നിന്ന് ഒന്നോ രണ്ടോ പൂക്കളുണ്ടാവുന്നു.
 നിലനാരകസസ്യത്തിന്റെ എല്ലാഭാഗവും ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്. വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, യകൃത് രോഗങ്ങൾ, വാതം, പിത്തം, അൾസർ, ചൊറി, വയറിളക്കരോഗങ്ങൾ, തിമിരം, വിളർച്ച, മലേറിയ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു.
വെള്ള നിറമുള്ള പൂക്കൾക്ക് അഞ്ച് ദളങ്ങളുണ്ട്. കേസരനാളം ഒന്നിച്ച്‌ചെർന്ന് സിലിണ്ടാറാകൃതിയിൽ കാണപ്പെടുന്നതിന്റെ ഉള്ളിൽ ജനിദണ്ഡ് മുകളിലേക്ക് ഉയർന്ന് കാണപ്പെടുന്നു.
നിലനാരകത്തിന്റെ പൂവ് 

5/23/12

നാഗലിംഗ മരം… Cannon-ball tree

നാഗലിംഗ മരം Cannon-ball tree
Name : Couroupita guianensis
Family : Lecythidaceae
ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷമാണ് നാഗലിംഗ മരം. പീരങ്കിഉണ്ടകൾ പോലുള്ള കായകൾ ഉണ്ടാവുന്നതിനാൽ ‘Cannon ball tree’ എന്ന് ഇംഗ്ലീഷിൽ പറയുന്നു. വടക്കെ അമേരിക്കയാണ് ജന്മസ്ഥലം.
 സർപ്പം പത്തിവിടർത്തിയതുപോലുള്ള പൂക്കൾ ഉണ്ടാവുന്ന ശാഖകൾ സർപ്പങ്ങളെപോലെ മരത്തെ ചുറ്റിവരിഞ്ഞ് കാണപ്പെടുന്നു. ശിവലിംഗമായി കരുതി ആരാധിക്കുന്ന നാഗങ്ങളെ പോലുള്ള പൂങ്കുലകൾ കാണപ്പെടുന്നതുകൊണ്ട് നാഗലിംഗമരം എന്ന് പറയുന്നു.
 നാഗലിംഗപുഷ്പം
ചുവപ്പ്, വെള്ള, പിങ്ക് എന്നീനിറങ്ങൾ കലർന്ന നാഗലിംഗപുഷ്പത്തിന് 6 ദളങ്ങളുണ്ട്.
 6 സെന്റീമീറ്ററോളം വലിപ്പമുള്ള നാഗലിംഗപൂവിൽ തേൻ നിർമ്മിക്കപ്പെടുന്നില്ല.

5/20/12

ഇരുമെയ്യാണെങ്കിലും ഒരു നിഴലായ്

ഇരുമെയ്യാണെങ്കിലും ഒരു നിഴലായ്, അവർ

5/16/12

അരങ്ങിലെ അർജ്ജുനൻ

അരങ്ങിലെ അർജ്ജുനൻ
കഥകളി : കിരാതം
അർജ്ജുനൻ : ശ്രീ. സദനം സുരേഷ്

5/11/12

ചക്കകൾക്ക് നല്ലകാലം

പ്ലാവ്
Name : Artocarpus heterophyllus
Family: Moraceae
കഠിനമരമാണ് പ്ലാവിനെ പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. കഠിനമരത്തിൽ ഉൾപ്പെട്ടതിനാൽ പ്ലാവിന്റെ തടി വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു; കാതലിന് മഞ്ഞ നിറമാണ് . പ്ലായില അഥവാ പ്ലാവില ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലാവില കുമ്പിള് കുത്തി, പണ്ട് സ്പൂണിന് പകരം ഉപേയാഗിച്ചിരുന്നു. ചക്കചുളയും ചക്കക്കുരുവും പോഷകസമൃദ്ധമായ ആഹാരമാണ്.
വേണമെങ്കിൽ വേരിലും കായ്ക്കും ചക്കകൾ
ചക്ക മുറിച്ചാൽ
ചക്കചുളകൾ
ചക്കക്കുരു

5/6/12

ഓർമ്മയിൽ ഒരു പൈനാപ്പിൾ

കണ്ണൂർ ശ്രീ നാരായണ കോളേജിൽ ഡിഗ്രി മൂന്നാം വർഷം ബോട്ടണി ക്ലാസ്സ്. നാട്ടിലും മറുനാട്ടിലും കാണപ്പെടുന്ന ചെടികളുടെ വേരും തടിയും ഇലയും പൂവും കായയും അടർത്തിയെടുത്ത്, കണ്ണാടി മാളികയെന്ന് നമ്മൾ പറയുന്ന വിശാലമായ ക്ലാസ്സിലിരുത്തി കുടുംബപാരമ്പര്യം പഠിപ്പിക്കുകയാണ് നമ്മുടെ ‘മൈത്രിഅമ്മ’ ടീച്ചർ. അങ്ങനെ പഠിപ്പിച്ചതിനുശേഷം നോട്ട് എഴുതാനുള്ള അവസരമായി. ടിച്ചർ വിഷയം പറഞ്ഞു,
“പൈനാപ്പിൾ”
എല്ലാവരും എഴുതിയിട്ടും മുൻ‌ബെഞ്ചിൽ ഒന്നാം‌സ്ഥാനത്തിരിക്കുന്ന ഞാൻ മാത്രം തുറന്ന നോട്ടിനുമുന്നിൽ, തുറന്ന ഹീറോപെന്നും പിടിച്ച്, എഴുതാതെ സംശയിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ടീച്ചർ ചോദിച്ചു,
“എന്താ എഴുതാത്തത്?”
“അത് ടീച്ചർ പൈനാപ്പിളിന്റെ സ്പെല്ലിങ്ങ്?”
“പൈനാപ്പിളിന്റെ സ്പെല്ലിങ്ങൊ,,, അത് തിന്നുനോക്കിയാൽ അറിയാം”
*****************************************************************************
പൂച്ചക്ക് മണികെട്ടാനറിയില്ലെങ്കിലും ടീച്ചറെ മണിയടിക്കാനറിയുന്ന ഞാൻ ഇപ്പോഴും ചോദിക്കുന്നു??
പൈനാപ്പിളിന്റെ സ്പെല്ലിങ്ങ് എന്താണ്?
‘Pineapple or Pinapple’

എന്റെ പ്രീയപ്പെട്ട മൈത്രിഅമ്മ ടീച്ചർക്ക് എന്ത് പറ്റിയെന്നോ, എവിടെയാണെന്നോ ഇന്നെനിക്കറിയില്ല. ടീച്ചറുടെ ഓർമ്മക്ക് മുന്നിൽ സ്പെല്ലിങ്ങ് അറിയാത്ത പൈനാപ്പിളിന്റെ ഫോട്ടോ ഞാൻ സമർപ്പിക്കുന്നു.

5/1/12

മെയ്‌ദിന ആശംസകൾ


ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP