9/3/10

കീഴാർനെല്ലി

ഇത് കീഴാർനെല്ലി

Family: Euphorbiaceae
Name : Phyllanthus niruri
അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുസസ്യം. ഇപ്പോൾ വീട്ടുപരിസരത്തെ പറമ്പുകളിൽ കാണാറില്ലെങ്കിലും എന്റെ ചെടിച്ചട്ടികളിൽ അതിക്രമിച്ച് കയറി വളരുന്നു.
മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി സസ്യം ഇടിച്ചുപിഴിഞ്ഞ നീര് മൂന്ന് നേരം കഴിക്കുക.  ഔഷധഗുണമുള്ള മഞ്ഞപ്പിത്തത്തിനെതിരായി പ്രവർത്തിക്കുന്ന ഫില്ലാന്തിൻ എന്ന ഘടകം ഈ സസ്യത്തിലുള്ളതിനാൽ കയ്പ് രുചിയാണ്. കുട്ടിക്കാലത്ത് മഞ്ഞപ്പിത്തം വന്നപ്പോൾ കീഴാർനെല്ലി അരച്ച് പാലിൽ കലക്കി കുടിച്ചതിന്റെ കയ്പ് ഇപ്പോഴും എന്റെ നാവിലുണ്ട്.
ഇലകൾക്കടിയിലായി കൊച്ചുപൂക്കൾ കാണാം; ഒപ്പം കടുകുമണികൾ പോലുള്ള വിത്തുകളും.
വളരെ ചെറിയ ആൺ-പെൺ പൂക്കൾ ഒരേ സസ്യത്തിൽ വേറെ വേറെ കാണപ്പെടുന്നു.

18 comments:

Pranavam Ravikumar a.k.a. Kochuravi September 03, 2010 7:44 AM  

Good One!

anoop September 03, 2010 10:20 AM  

ഇതൊന്നും ഇപ്പോള്‍ ഒരിടത്തും കാണാറില്ല..

Sabu M H September 03, 2010 11:55 AM  

നല്ല വിവരണം.
പല്ലപ്പോഴും തോന്നിയിട്ടുണ്ട് ആ പേരില്‍ ഒരു ചോദ്യമില്ലേ എന്ന്.
കീഴെ ആര് നെല്ലി ?.. ഒരു പക്ഷെ ഇതിന്റെ സ്ഥാനം നെല്ലിക്കയുടെ തൊട്ട്‌ താഴെ ആവും (ഔഷധ ഗുണത്തില്‍ )

the man to walk with September 03, 2010 3:14 PM  

good one

jayanEvoor September 03, 2010 8:08 PM  

സന്തോഷം ചേച്ചീ...!

(സാബൂ... ആര് കീഴെ എന്നല്ല... നെല്ലിക്കയുടെ ആകൃതിയിലുള്ള കുഞ്ഞുകുഞ്ഞു ഫലങ്ങൾ(ഫ്രൂട്ട്‌സ്) ആണ് ഇതിനുള്ളത്. കീഴെ കാണുന്ന നെല്ലി പോലെ കായകൾ ഉള്ള സസ്യം എന്നും പറയാം)

keraladasanunni September 03, 2010 8:10 PM  

മഞ്ഞപ്പിത്തത്തിന്ന് കൈകണ്ട ഔഷധമാണെന്ന് പറയുന്നു. കീഴാര്‍നെല്ലി അരച്ച് പാലില്‍ കലക്കി കൊടുക്കാറുണ്ട്. ചിത്രങ്ങള്‍ ഭംഗിയുള്ളവയാണ്.
Palakkattettan.

വീ കെ September 04, 2010 1:31 AM  

ചിത്രം നന്നായിരിക്കുന്നു...
ചേച്ചിക്ക് ഔഷധത്തോട്ടമുണ്ടൊ...?

ആശംസകൾ....

mini//മിനി September 04, 2010 6:46 AM  

Pranavam Ravikumar a.k.a. Kochuravi-,
Thank you for the comment.
anoop-,
അവൻ ചെടിച്ചട്ടിയിൽ കയറിപറ്റിയതാ,
Sabu M H-,
നന്ദി.
the man to walk with-,
നന്ദി.
jayanEvoor-,
ഡോക്റ്ററെ കാണുമ്പോൾ ഒരുകാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ, കണ്ണൂരിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല. നമ്മുടെ കണ്ണൂർ പട്ടണം നിറയെ കാൽചുവട്ടിൽ ഔഷധസസ്യങ്ങൾ നിറഞ്ഞിരിക്കുകയാണല്ലൊ. ഗ്രാമത്തിൽ ഒരിടത്തും എനിക്ക് കാണാൻ കഴിയാത്ത പല സസ്യങ്ങളും ടൌണിലെ കെട്ടിടങ്ങൾക്ക് പിന്നിലും പാതയോരത്തും നിറഞ്ഞിരിക്കുന്നുണ്ട്. പുളിയാറൻ, കഞ്ഞണ്ണി, കീഴാർനെല്ലി, നീല‌അമരി, മുയൽച്ചെവിയൻ, കടലാടി, തഴുതാമ, ഉഴിഞ്ഞ, എരുക്ക്, ആവണക്ക്, കുറുന്തോട്ടി, തുടങ്ങി നാട്ടിൻപുറത്തുനിന്നും അപ്രത്യക്ഷമാവുന്ന അനേകം ഔഷധസസ്യങ്ങൾ കണ്ണൂർ പട്ടണത്തിൽ നിറഞ്ഞിരിക്കയാ. ഡോക്റ്റർ ഈ കാര്യം ശ്രദ്ധിച്ചിരുന്നോ? മറ്റു പട്ടണങ്ങളിലും ഇങ്ങനെയാണോ? കാരണം?
keraladasanunni-,
കുട്ടിക്കാലത്ത് കുടിപ്പിച്ചിരുന്നു.
വീ കെ-,
ഔഷധതോട്ടമൊന്നും ഇല്ല, കാണുന്നവയുടെ ഫോട്ടോ എടുക്കുന്നതാ.

ശ്രീനാഥന്‍ September 04, 2010 7:53 AM  

കിഴാർനെല്ലിയെ അവതരിപ്പിച്ചതിനു നന്ദി, ഇതല്ലേ ലിവ്-52 ൽ ഉള്ളതും?

Dethan Punalur September 04, 2010 9:53 AM  

കൊള്ളാം.നന്നായിട്ടുണ്ടു്‌..ഈ പടങ്ങളെങ്കിലും വരും കാലത്തേക്കു നമുക്കു്‌ സൂക്ഷിച്ചു വയ്ക്കാം !

യൂസുഫ്പ September 04, 2010 12:02 PM  

പ്രകൃതി വിരുദ്ധ ജീവനരീതിയിൽ കാലഹരണപ്പെട്ട ഒരു ഔഷധസസ്യം.ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി.

Jishad Cronic September 04, 2010 12:09 PM  

ചിത്രം നന്നായിരിക്കുന്നു...

അനില്‍@ബ്ലോഗ് // anil September 04, 2010 1:06 PM  

വളരെ നന്ദി.
തികച്ചും ഉപകാരപ്രദം

MyDreams September 05, 2010 5:23 PM  

മഞ്ഞപ്പിത്തം വരാത്തത് കൊണ്ട് ഞാന്‍ ഇത് കുടിച്ചിട്ടില്ല എങ്കിലും കണ്ടിട്ടുണ്ട്

poor-me/പാവം-ഞാന്‍ September 05, 2010 8:04 PM  

നല്ല പടം...പിന്നെ മറുവശത്തു നിന്നു ഇങോട്ടു ലക്ഷ്യമാക്കി ഇടുത്തിരുന്നെങ്കിൽ ഒരു പക്ഷെ നായകനെ മാത്രം പകർത്താമായിരുന്നു എന്നു തോന്നുന്നു(പടമെടുത്തയാൾ മുറ്റത്ത് നിന്ന് എടുത്തത് എന്ന ധാരണയിലാൺ‌ അങനെ പറഞത്) പിന്നെ ഇതിയാനെ വയ്ദ്യരുടെ സൂപെർവിഷനിൽ മാത്രമെ കഴിക്കാവൂ എന്നും ദഹനപ്രശ്നമുള്ളപ്പോളാണെങ്കിൽ തട്ടിപ്പോകുമെന്നും ഗംഗാധരൻ വൈദ്യർ പറഞത് ഇത്തരുണത്തിൽ സ്മരണിയമെത്രെ...ഏവൂർ ഈ വഴി വന്നാൽ വിവരമില്ലാത്ത ഞങൾക്ക് വഴികാട്ടുമല്ലൊ?

mini//മിനി September 07, 2010 6:40 AM  

കീഴാർനെല്ലിയെ നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Fasil mohammed June 14, 2012 11:35 AM  

മഞ്ഞപ്പിത്തത്തിന് ഹോമിയോപതിയില്‍ നല്ല ചികില്‍സ ലഭ്യമാണ്.

"കീഴാർനെല്ലിയും വളരെ ഫലപ്രതമാണ്.
olive homeopathy

RJ July 28, 2014 5:39 PM  

കീഴാനെല്ലി ചുവടോടെ പറിച്ചു കഴുകി വായിലിട്ട് ചവച്ചാലോ അല്ലെങ്കില്‍ അതിന്റെ നീര് ഇറക്കുകയോ ചെയ്താല്‍ വയിപ്പുണ്ണിന് നല്ലതാണു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP