കുറ്റിയാട്ടൂർ Mango
ഇത് കേരളത്തിന്റെ വടക്ക് ഭാഗങ്ങളിൽ വളരുന്ന, കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ ഗ്രാമത്തിന് സ്വന്തമായ മാവ്,
‘കുറ്റിയാട്ടൂർ മാവ്’
നമ്പ്യാർ മാവ്’ എന്ന പേരിലും അറിയപ്പെടുന്ന ഈ മാവ് അധികം ഉയരത്തിൽ വളരാറില്ല. കായ്ക്കുന്ന സീസണിൽ ഉണ്ടാവുന്ന വലിയ മാങ്ങകൾ മൂത്തുപഴുത്താൽ നല്ല രുചിയുണ്ടാവും.
ഇത് എന്റെ സ്വന്തം മാവ്, ഫോട്ടോ ടെറസ്സിൽ നിന്നും എടുത്തതാണ്.
ഇത് എന്റെ സ്വന്തം മാവ്, ഫോട്ടോ ടെറസ്സിൽ നിന്നും എടുത്തതാണ്.
മാങ്ങകളുടെ ഭാരം കൂടുമ്പോൾ ബലം കുറഞ്ഞ ശാഖകൾ താഴോട്ട് ചാഞ്ഞ്, പൊട്ടിവീഴാറുണ്ട്. അത് ഒഴിവാക്കാൻ താങ്ങുകൾ വെച്ച് കൊടുക്കുകയും കയറുകളിൽ കെട്ടി ഉറപ്പിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ടെറസ്സിൽ നിന്നും മാവിന്റെ ശാഖകൾ താങ്ങി ഉറപ്പിച്ചത് കാണാം.
കീടനാശിനിയും രാസവസ്തുക്കളും തളിക്കാത്ത ഈ മാങ്ങകളുടെ സംരക്ഷണം ചുവന്ന പുളിയുറുമ്പുകൾ ഏറ്റെടുത്തിരിക്കയാണ്. ഇടയ്ക്ക് മഴ പെയ്താൽ മാങ്ങകൾക്ക് കേട് വരും. മൂത്ത മാങ്ങകൾ നിലത്ത് വീഴാതെ പറിച്ചെടുത്ത് വീട്ടിനകത്തെ മുറിയിൽ പഴുപ്പിക്കാൻ വെക്കണം.
വീട്ടിനകത്ത് വൈക്കോൽ വിരിച്ച്, അതിനു മുകളിൽ മൂത്ത മാങ്ങകൾ നിരത്തിവെക്കും. ഈ മാങ്ങകളെ കാഞ്ഞിരത്തിന്റെ പച്ച ഇലകൾകൊണ്ട് പൊതിയും. മാങ്ങകൾ എളുപ്പത്തിൽ പഴുക്കാനും ഭംഗിയും രുചിയും വർദ്ധിപ്പിക്കാനുമായി ഗ്രാമീണർ ചെയ്യുന്നതാണ്.
കാഞ്ഞിരത്തിന്റെ പച്ചിലകൾ കുറഞ്ഞതുകൊണ്ടാണ് എന്റെ മാങ്ങയുടെ സൌന്ദര്യം കുറഞ്ഞത്.
മാങ്ങ പഴുത്തു, തൊലികളഞ്ഞ് പ്ലെയിറ്റിലാക്കി, ഇനി ഓരോന്നായി എടുത്ത് കഴിക്കാം.
ഒന്നിച്ച് ധാരാളം മാങ്ങകൾ പഴുത്താൽ ചെയ്യാൻ ധാരാളം മാർഗങ്ങളുണ്ട്. അതിലൊരു മാർഗ്ഗമാണ്, ‘ജാം’. ഇടിച്ചു പിഴിഞ്ഞ് കട്ടിയിൽ ജൂസാക്കിയ മാങ്ങയോടൊപ്പം ധാരാളം പഞ്ചസാര ചേർത്ത് ചൂടാക്കി തുടർച്ചയായി ഇളക്കി വെള്ളം വറ്റിച്ചാൽ നാടൻ ‘ജാം’ ആക്കിമാറ്റി ഏതാനും ദിവസം കേട് കൂടാതെ സൂക്ഷിച്ച് ഉപയോഗിക്കാം. നല്ല അധ്വാനമുള്ള, അടുപ്പിന് സമീപത്ത് നിന്ന് ചെയ്യുന്ന പണിയാണ്.

കുറ്റിയാട്ടൂർ മാവിനെയും മാങ്ങയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ 29.4.2011 ന് പ്രസിദ്ധീകരിച്ച ‘മാതൃഭൂമി കാഴ്ച’യിൽ വായിക്കാം.
19 comments:
ഫോട്ടോസ് നന്നായിട്ടുണ്ട്. അഞ്ചരക്കണ്ടിയിലെ എന്റെ വീട്ടുമുറ്റത്തും ഒരു നമ്പ്യാര്‍ മാവുണ്ട്. ഇപ്രാവശ്യം പക്ഷെ മാങ്ങകള്‍ മൂത്ത് വരുമ്പോഴേക്കും പുഴുത്ത് വരുന്നതായിട്ടാണ് കണ്ടത്. മൂത്ത് പഴുത്ത നമ്പ്യാര്‍ മാങ്ങയുടെ രുചി ഒന്ന് വേറെ തന്നെ. സീസണ്‍ സമയത്ത് ഈ മാങ്ങകള്‍ കടകളില്‍ സുലഭമാണെങ്കിലും എല്ലാം തന്നെ മൂപ്പ് എത്തുന്നതിന് മുന്‍പ് ചള്ള് പരുവത്തില്‍ പറിച്ചെടുത്ത് കൃത്രിമമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നത്കൊണ്ട് രുചി പോയിട്ട് മാങ്ങകള്‍ക്ക് മധുരം പോലും ഉണ്ടാകാറില്ല എന്നത് കഷ്ടമായി തോന്നിയിട്ടുണ്ട്.
ആശംസകളോടെ,
എനിക്ക് ഈ ഷുഗറിന്റെ പ്രമേഹമുള്ളതുകൊണ്ട് ഞാനങ്ങോട്ട് നോക്കുന്നു പോലുമില്ല. വേണ്ടാത്ത ഓരോ പണിയേ.....!!!!
നല്ല പോസ്റ്റ്. കണ്ണപുരം മാങ്ങ, കുറ്റ്യാട്ടൂര്‍ മാങ്ങാ എന്നൊക്കെ വിളിക്കപ്പെടുന്ന കണ്ണൂരിന്റെ ഈ സ്വന്തം മാങ്ങ അസ്വാദ്യകരമായ രുചിയുള്ളതും ധാരാളമായി ലഭ്യമായതുമായ മാങ്ങയാണ്. കെമിക്കലിട്ടു പഴുപ്പിക്കാത്ത ഈ മാങ്ങ കുറ്റ്യാട്ടൂരില്‍ കിട്ടുമോ അതൊ കണ്ണപുരത്തുകിട്ടുമോ ?
തീർന്നില്ലല്ലോ മാമ്പഴക്കാലം!
നീലേശ്വരത്ത് നിന്നും കുറ്റിയാട്ടൂർ ഗ്രാമത്തിൽ എത്തിച്ചേർന്നതാണ് കുറ്റിയാട്ടൂർ മാവ് എന്ന് പറഞ്ഞുകേൾക്കുന്നു. കുഞ്ഞിമംഗലം മാവ്, കണ്ണപുരം മാവ്, എന്നീ പേരുകളിൽ അറിയപ്പെടുന്ന മാവ്, ഇതേ മാവ് ഇനം തന്നെയാണെന്ന് എനിക്ക് തോന്നുന്നു.
എന്നാൽ കുറ്റിയാട്ടൂർ ഗ്രാമത്തിൽ, മാവ് കർഷകർ ധാരാളം ഉണ്ട്. അവർ വീട്ടിൽവെച്ച് പഴുപ്പിക്കുന്ന മാങ്ങക്ക് പ്രത്യേക രുചിയുണ്ട്.
കുറ്റിയാട്ടൂരിൽ നിന്ന് ഇരിക്കൂർ അങ്ങാടിയിൽ വിൽക്കാൻ, മാങ്ങയുമായി വരുന്നത് ഒരു നമ്പ്യാർ ആയതിനാൽ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെട്ടു.
അഭിപ്രായം എഴുതിയ
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, ജനാര്‍ദ്ദനന്‍.സി.എം, chithrakaran:ചിത്രകാരന്‍, ശ്രീനാഥന്‍,
എല്ലാവർക്കും നന്ദി.
ഹോ..ഇത് കണ്ടിട്ട് ഇപ്പോ തന്നെ ടിക്കറ്റെടുത്ത നാട്ടീപോയീ മാവിലൊക്കെ വലിഞ്ഞു കേറി
വയറു നിറയെ തിന്നാന്‍ തോന്നുന്നു...
ഇങ്ങനെ കൊതിപ്പിക്കാതെ ടീച്ചറേ!!!!!
കൊതിപ്പിക്കുന്ന പോസ്റ്റ്!
enik vallatha kothi vannu..........
Thank you Mini
for showing us the Mango's.
I never saw before how they are growing :))))))))
Lovely shots
and YES...... I love mango
yummmmieeeeeeeeeee :-)
:-}
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഓരോ ‘പോസ്റ്റ്കള്..’.....
ഹും...!!
എന്റെമാവും പൂക്കും...!!!!
ഇപ്പോൾ കുറ്റ്യാട്ടൂർ മാങ്ങയാണ് ഞങ്ങളുടെ രാത്രിഭക്ഷണം..കണ്ണപുരം മാങ്ങയ്ക്ക് ഇത്ര മധുരമില്ല..മുറിച്ചുവച്ചതു കണ്ടപ്പോൾ വായിൽ കപ്പലോടിക്കാം..
@@
നൌഷാദ് അകമ്പാടം:
>>ഹോ..ഇത് കണ്ടിട്ട് ഇപ്പോ തന്നെ ടിക്കറ്റെടുത്ത നാട്ടീപോയീ മാവിലൊക്കെ വലിഞ്ഞു കേറി
വയറു നിറയെ തിന്നാന്‍ തോന്നുന്നു...<<
എന്തോന്ന്! കുറ്റ്യാട്ടൂര്‍മാങ്ങയോ? ഭായീ, ഇത് കണ്ണൂരിന്റെ മാത്രം മാങ്ങയാ. ഇത് തിന്നാന്‍ ഫാഗ്യം വേണം ഫാഗ്യം. കണ്ണൂരില്‍ ജനിക്കണം. ചുമ്മാ കൊതിവെക്കല്ലേ. ഇതൊക്കെ കഴിക്കുന്നതുകൊണ്ടാ മിനിടീച്ചര്‍ക്ക് അഞ്ച് ബ്ലോഗൊക്കെ കൊണ്ടുനടക്കാന്‍ പറ്റ്ണത്. ഇങ്ങനെകുറെ സൌഭാഗ്യങ്ങള്‍ ഉള്ളവരാ ഞങ്ങള്‍ കണ്ണൂരുകാര്‍ . അത് മറക്കണ്ടാ.
(ഹും; ടീച്ചര്‍ എന്നേം കൊതിപ്പിച്ചു)
**
കുടു കുടാ വെള്ളം ഒഴുകുകയാ...വായില്‍ കപ്പലോട്ടം...കൊതി കിട്ടും ടീച്ചറെ....:)
നല്ല ഫോട്ടോസ്...
പടങ്ങള്‍ കണ്ടപ്പോഴേ വായ്ക്കകം അറബിക്കടലുപോലായി ടീച്ചറെ . പടങ്ങള്‍ ഇഷ്ട്ടപ്പെട്ടു.
കുറ്റിയാട്ടൂർ മാങ്ങ കണ്ടപ്പോൾ കൊതി പിടിപ്പിച്ച എനിക്കും, കൊതിപിടിച്ച എല്ലാവർക്കും നന്ദി.
is this MovanDan Manga? may be trichur/ernakulam people call this one like that...
Nice
Naattil മാങ്ങ സീസണിൽ കൊല്ലങ്കോടൻ മാങ്ങ എന്ന പേരിൽ ഒരിനം vilpanakk വന്നിരുന്നു ...നല്ല ടേസ്റ്റ് ഉണ്ട് ..കാഴ്ചയിൽ ee ഫോട്ടോയിലുള്ള ഇനം പോലുണ്ട് ...രണ്ടും ഒന്നാണോ
Post a Comment