9/17/11

ഒത്തൊരുമപൂക്കളം, കണ്ണൂർ.

ലോകത്തിലെ ഏറ്റവും വലിയ പൂക്കളം കണ്ണൂരിൽ
കണ്ണൂരിൽ സ്നേഹവും സമാധാനവും മത മൈത്രിയും ഊട്ടിയുറപ്പിക്കാൻ പൂക്കളാൽ തീർത്ത ഒരു വെള്ളരിപ്രാവ്  ഉയരുന്നു
ഏഴ് വൻ‌കരകളുടെ പ്രതീകമായി ഇരുപത് ടൺ വരുന്ന ഏഴ് തരം പൂക്കൾ കൊണ്ടാണ് പൂക്കളം നിർമ്മിച്ചത്. മഞ്ഞ ചെട്ടി, ഓറഞ്ച് ചെട്ടി, വയലറ്റ് ആസ്റ്റർ, റെഡ് ആസ്റ്റർ, വെള്ള ജമന്തി, ചിന്താമണി, ചെണ്ടുമല്ലി, അങ്ങനെ ഏഴ് തരം പൂക്കൾ ചേർന്ന് പൂക്കളം നിർമ്മിച്ചു
ഏറ്റവും വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കാർഡിലും ലിംക്ക ബുക്ക് ഓഫ് റെക്കാർഡിലും സ്ഥാനം നേടാൻ ഈ പൂക്കളത്തിന് കഴിയും
കണ്ണൂർ കലക്ട്രേറ്റ് മൈതാനത്തിലാണ് പൂക്കളം ഒരുക്കിയത്; 40,000 ചതുരശ്ര അടിയിൽ പൂക്കളത്തിനായി നിർമ്മിച്ച പന്തൽ ലിംക ബുക്ക് ഓഫ് റെക്കാർഡിൽ ഇടം പിടിച്ചു. ‘ഉള്ളിൽ തൂണുകളില്ലാത്ത ഏറ്റവും വലിയ പന്തൽ’
21624 ചതുരശ്ര അടി വലിപ്പമുള്ള പൂക്കളമാണ് നിർമ്മിച്ചത്; 189 കളങ്ങളായി തിരിച്ചാണ് പൂവിട്ടത്. ഓരോ കളത്തിലും പൂവിടാൻ 15 പേർ വീതം ഉണ്ടായിരുന്നു.
ഒത്തൊരുമപൂക്കളത്തിന്റെ ഡിസൈൻ വരച്ചത് കണ്ണൂരിന്റെ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികല കണ്ണുർ
പൂക്കളം മൊത്തമായി കണ്ട് ഫോട്ടോ എടുക്കാൻ ഒത്തിരി പ്രയാസം ഉള്ളതിനാൽ പല ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുത്തതാണ്.
സപ്തംബർ 17, രാവിലെ 11.35 ന് ആരംഭിച്ച പൂക്കളനിർമ്മാണം 12.20 ന് അവസാനിച്ചു. 45 മിനിട്ടിനുള്ളിൽ ഒത്തൊരുമപൂക്കളം പൂർത്തിയാക്കി
സുഗന്ധം പരത്തുന്ന പൂക്കളം കാണാൻ അനേകം ആളുകൾ എത്തിച്ചേർന്നു. മൂന്ന് ദിവസം പൊതുജനങ്ങൾക്ക് പൂക്കളം ദർശിക്കാം. ഒപ്പം കലാപരിപാടികളും ഉണ്ട്
 ഈ വിസ്മയ പൂക്കളത്തിന് ലോകറെക്കാർഡിൽ സ്ഥാനം നേടാൻ കഴിയും
പൂക്കളം കാണാൻ നമ്മുടെ മഹാബലിയും ഉണ്ട്

20 comments:

ശ്രീനാഥന്‍ September 18, 2011 6:06 AM  

രണ്ടു മണിക്കൂറു കൊണ്ടാണോ, അമ്പ!

സുഗന്ധി September 18, 2011 10:26 AM  
This comment has been removed by the author.
സുഗന്ധി September 18, 2011 10:29 AM  

രണ്ടു മണിക്കൂര്‍ വേണ്ടി വന്നില്ലത്രേ. 45 മിനിട്ട് കൊണ്ട് ഈ സുഗന്ധം റെക്കോഡിലേക്ക് കുതിക്കുകയായിരുന്നു എന്ന് പത്ര റിപ്പോര്‍ട്ട്.

mini//മിനി September 18, 2011 11:01 AM  

ആദ്യ വാർത്തകളിൽ കാണിച്ചത് പൂക്കളം തീർക്കാൻ 2 മണിക്കൂർ വേണമെന്നായിരുന്നു. എന്നാൽ 45 മിനുട്ടിനുള്ളിൽ പൂക്കളം നിർമ്മിച്ചതായി അറിഞ്ഞു.
അഭിപ്രായം എഴുതിയവർക്ക് നന്ദി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ September 18, 2011 3:47 PM  

ഒരുമയുണ്ടെങ്കില്‍ കടപ്പുറത്തും കിടക്കാം എന്നാണല്ലോ.. !


ഗംഭീരമായിരിക്കുന്നു. അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍

poor-me/പാവം-ഞാന്‍ September 18, 2011 5:39 PM  

Bloggers of Kannur were fighting for taking the best pix ...that too ..first...

ഒരു ദുബായിക്കാരന്‍ September 18, 2011 9:29 PM  

കിടിലന്‍..സംഘാടകര്‍ക്ക് അഭിനദ്ധങ്ങള്‍..

Echmukutty September 19, 2011 2:46 PM  

അമ്പമ്പോ! എന്തൊരു കെങ്കേമൻ പൂക്കളം!

chithrakaran:ചിത്രകാരന്‍ September 20, 2011 3:43 PM  

ന്തായാലും ഒരു സംഭവായി !!!

Krishna September 21, 2011 7:57 AM  

excellent pookkalam ever seen.

Thanks mini for photos...

വീ കെ September 23, 2011 2:36 AM  

ഇതെന്തായാലും ഒരു സംഭവപൂക്കളം തന്നെ...!!
അതിന്റെ ഒരു ടോപ്പ് വ്യൂ ഇല്ലാത്തത് കൊണ്ട് എന്താണെന്ന് മനസ്സിലാകുന്നില്ല.
സംഘാടകർക്ക് അഭിനന്ദനങ്ങൾ...

Anya September 25, 2011 12:32 AM  

Hi Mini

Ohoh...
Its sooooooooooo beautiful
(maybe the flowers from The Netherlands ;)

Hugs from us all
have a happy sunday
and enjoy your blogmeeting

Kareltje =^.^= Betsie >^.^<

സുല്‍ |Sul September 26, 2011 10:26 AM  

അഭിനന്ദനങ്ങൾ...

keraladasanunni September 29, 2011 8:43 PM  

പൂക്കളത്തെ കുറിച്ചുള്ള വാര്‍ത്ത വായിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ വിശദമായി അറിയാന്‍ കഴിഞ്ഞു.

jayanEvoor September 30, 2011 4:35 PM  

കൊള്ളാം.
ഗംഭീരം!

മുല്ല September 30, 2011 7:24 PM  

ആ പൂക്കളം ഇട്ട പൈസ ഉണ്ടായിരുന്നെല്‍ എത്ര പാവങ്ങളെ സഹായിക്കാരുന്നു. വീടില്ലാത്തവര്‍, മരുന്ന് വാങ്ങാന്‍ ഗതിയില്ലാത്തവര്‍,ഒരു നേരം വിശപ്പടക്കാന്‍ ഇല്ലാത്തോര്‍...

mini//മിനി October 01, 2011 8:12 AM  

ഒത്തൊരുമ പൂക്കളം കാണാൻ വന്ന എല്ലാവർക്കും നന്ദി.

Naushu October 01, 2011 12:34 PM  

അഭിനന്ദനങ്ങള്‍

വിധു ചോപ്ര October 01, 2011 11:19 PM  

ആ പൂക്കളം ഇട്ട പൈസ ഉണ്ടായിരുന്നെല്‍ എത്ര പാവങ്ങളെ സഹായിക്കാരുന്നു. വീടില്ലാത്തവര്‍, മരുന്ന് വാങ്ങാന്‍ ഗതിയില്ലാത്തവര്‍,ഒരു നേരം വിശപ്പടക്കാന്‍ ഇല്ലാത്തോര്‍...
********
മേലെ കാണിച്ച കമന്റിട്ട മുല്ലക്ക് ആയുരാരോഗ്യം നേരുന്നു. വളരെ മോശം റോഡുകളുള്ള കണ്ണൂരിലെ ഏതാനും മീറ്റർ റോഡ് നന്നാക്കിയിട്ടായിരുന്നു ഈ പരാക്രമം കാട്ടിയിരുന്നതെങ്കിൽ നടു പൊട്ടാതെ ഇതു കാണാൻ പോകാമായിരുന്നു ആളുകൾക്ക്.
ഈ പൂക്കളരചനയിൽ എന്ത് മഹത്വമാണുള്ളത്?
പൂ വന്നത് മറുനാട്ടിൽ നിന്ന് വണ്ടിക്ക്,ധാരാളം പണിക്കാർ,ഇഷ്ടം പോലെ പണം!
കൂടുതൽ പണം മുടക്കിയാൽ ഇതിലും നന്നായി പൂക്കളമിടാവുന്നതേയുള്ളു.ഇതുകൊണ്ട് ചില്ലറ നിമിഷങ്ങൾ ആഘോഷിക്കാനായെന്ന് മാത്രം പറയാം.
അതിനു ശേഷം, മാലിന്യമായി മാറുന്ന പൂക്കൾ,അന്യ നാട്ടിൽ നിന്ന് എത്തിയ വെറും അനാവശ്യമായ കച്ചറകൾ, അങ്ങ് ചേലോറ ട്രഞ്ചിങ്ങ് ഗ്രൌണ്ടിൽ കൊണ്ട് തള്ളിക്കാണും! നഗരവാസികളുടെ വീണ്ടുവിചാരമോ ദീർഘവീക്ഷണമോ ഇല്ലാത്ത ഉത്സവാഘോഷാസക്തിയുടെ ഉപോൽ‌പ്പന്നമായ മാലിന്യങ്ങൾ പേറേണ്ടി വരുന്ന ഗ്രാമീണന്റെ ഗതികേടിനെ പറ്റി ആരും മിണ്ടാത്തതെന്തേ? മലിനീകരണത്തിന്റെ ഉപോൽ‌പ്പന്നമായ എലിപ്പനിയും,മറ്റ് അനവധി പനികളും അരങ്ങു തകർക്കുന്ന കണ്ണൂരിലിപ്പോൾ മലിനീകരണത്തെപ്പറ്റിയാണല്ലോ ചർച്ച. ഗിന്നസ് പൂക്കളം ആരോർക്കുന്നു.
അതുകൊണ്ടിനിയെങ്കിലും അനാരോഗ്യകരവും അനാവശ്യവുമായ ഉത്സവങ്ങൾക്കെതിരെ ഒന്ന് മിണ്ടാനെങ്കിലും പറ്റണം നമുക്ക്. അല്ലെങ്കിൽ ഇത്തരം ഗിന്നസ് നേട്ടത്തിന്റെ പിന്നാലെ എലിപ്പനി മരണനിരക്കിലും നമുക്ക് കേറാം ഗിന്നസ്സിൽ
മിനി ടീച്ചറേ നമുക്കൊന്ന് ചേലോറ ട്രഞ്ചിങ്ങ് ഗ്രൌണ്ടിലേക്ക് കൂടി പോയാലോ ഗിന്നസ് പൂക്കളത്തിന്റെ പട്ടടയിലൊരു പിടി പൂവിതറാൻ?

mini//മിനി November 09, 2011 6:56 AM  

ഒടുവിൽ അഭിപ്രായം എഴുതിയ നൌഷുവിനും ചോപ്രക്കും നന്ദി. മുൻപ് ഞാൻ ‘കണ്ടൽ പാർക്കിന്റെ’ ഫോട്ടോകൾ എടുത്ത് പോസ്റ്റ് ചെയ്തപ്പോൾ,, പാർക്ക് നിർമ്മിച്ചത്, ഫോട്ടോ എടുത്ത ഞാനാണെന്ന് വിശ്വസിച്ച ചിലർ എനിക്കെതിരെ ധാർമ്മികരോഷം പ്രകടിപ്പിച്ച് അനേകം കമന്റുകൾ ഇട്ടിരുന്നു. ഒരു നല്ല ദൃശ്യം ഫോട്ടോ എടുത്തു എന്ന് മാത്രം.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP