5/23/10

കടൽ‌തീരത്തിന്റെ അവകാശികൾ,'kizhunna beach'

ഈ മനോഹരതീരത്ത് ഓർമ്മ പുതുക്കാൻ ഞാൻ ഇടയ്ക്കിടെ പോകാറുണ്ട്... 
കിഴുന്ന ബീച്ച്
 തീരത്തിന്റെ അവകാശികളിൽ ഒരുത്തൻ തിരക്കിട്ട് ഓടുകയാണ്.
വെള്ളം കുറഞ്ഞ നേരത്ത് മണലിനടിയിൽ നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങിയതാ.
ഇവിടെയൊന്നും ചവിട്ടല്ലെ, പൊടിഞ്ഞുപോകും. ഉള്ളിൽ ആയിരക്കണക്കിന് ജീവികൾ ഉണ്ട്. കടലിലെ വെള്ളത്തിനടിയിലുള്ള പാറകളിൽ പറ്റിപ്പിടിച്ച് വളരുകയാ.
ഞങ്ങൾ ഇപ്പോഴും മണലിൽ തന്നെയാ എഴുതിപ്പഠിക്കുന്നത്.
തീരത്തിന്റെ അവകാശം രേഖപ്പെടുത്തുകയാ
 ഇവിടെ വന്നാൽ എന്തെങ്കിലും തിന്നാൻ കിട്ടും. ഈ സ്ഥലം എന്റേതാ.
കരയിലുള്ള തെങ്ങുകൾക്ക് നോക്കിരസിക്കാനായി ഒരു തീരം.

18 comments:

Anil cheleri kumaran May 23, 2010 8:32 AM  

മനോഹരം.

krishnakumar513 May 23, 2010 8:51 AM  

നല്ല ചിത്രങ്ങള്‍ .അടിക്കുറിപ്പുകളും രസകരം.

ബിജുകുമാര്‍ alakode May 23, 2010 10:12 AM  

ടീച്ചറെ സുന്ദരമായ ചിത്രങ്ങള്‍, അടിക്കുറിപ്പുകളും

Unknown May 23, 2010 10:15 AM  

കൊള്ളാം ടീച്ചറെ...

Naushu May 23, 2010 11:47 AM  

യഥാര്‍ത്ഥ അവകാശികള്‍...

Junaiths May 23, 2010 1:33 PM  

:-)

വീകെ May 23, 2010 2:06 PM  

നല്ല ചിത്രങ്ങൾ....
നല്ല ഭംഗിയുള്ള കടൽ‌ത്തീരം....
അവിടെ ആരേയും കാണുന്നില്ലല്ലൊ...?
സഞ്ചാരികളാരും വരാറില്ലെ...?

Mohanam May 23, 2010 4:31 PM  

കണ്ടിട്ട് ശാന്തമായ ബീച്ച് ആണെന്നു തോന്നുന്നല്ലോ , കൊള്ളാം

Prasanth Iranikulam May 23, 2010 5:28 PM  

നല്ല ചിത്രങ്ങള്‍ ! നല്ല ബീച്ച്!

(ക്യാമറ കുറച്ച് ചെരിഞ്ഞു പോയി. :-( )

ഗീത May 23, 2010 11:47 PM  

അവരൊക്കെ തന്നെയാണ് യഥാര്‍ത്ഥ അവകാശികള്‍.
അതേയ് ആ മണ്ണില്‍ വരച്ചു പഠിക്കുന്നത് ആരാ? ആളിനെ കാണാന്‍ പറ്റിയില്ല.
നല്ല ചിത്രങ്ങള്‍.

Unknown May 25, 2010 8:39 AM  

കൊള്ളാം ടീച്ചറെ,
നല്ല കൊറേ ചിത്രങ്ങള്‍

Unknown May 25, 2010 12:08 PM  

അതെ ഇവരാണ് യഥാര്‍ത്ത അവകാശികള്‍.....!! സഹാജീവികളിലെക്കുള്ള ഈ ഒരു നോട്ടം എല്ലാവരിലും ഉണ്ടായിരുന്നെങ്കില്‍.....

അലി May 25, 2010 12:14 PM  

നല്ല ചിത്രങ്ങള്‍ !

രഘുനാഥന്‍ May 25, 2010 5:50 PM  

മനോഹരം...

mini//മിനി May 26, 2010 7:21 AM  

കുമാരൻ|kumaran-, krishnakumar513-, ബിജുകുമാർ-, jimmy-, naushu-, junaith-, വി കെ-, മോഹനം-, Prasanth Iranikulam-, ഗീത-, റ്റോംസ് കോനുമഠം-, .-, അലി-, രഘുനാഥൻ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇത് ഞാൻ ജനിച്ചതും വളർന്നതുമായ എന്റെ സ്വന്തം ബീച്ച്- പേര് കിഴുന്ന’. കണ്ണൂർ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ. ഇപ്പോൾ വിദേശ ടൂറിസ്റ്റുകളൊക്കെ ധാരാളം വരാറുണ്ട്. സുരക്ഷിതമായ സ്ഥലം. നാട്ടുകാർ ടൂറിസത്തിലും മത്സ്യബന്ധനത്തിലും ഇടപെടാത്ത വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം ഉള്ളവർ.
ഫോട്ടോ എടുത്തത് വെയിലിന്റെ ചൂട് ഉള്ള സമയത്തായതിനാൽ കളിക്കാൻ കുട്ടികൾ പുറത്തിറങ്ങിയിട്ടില്ല. ടൂറിസ്റ്റുകൾ വെയിലത്തിരിക്കുന്ന ഫോട്ടോ ഉണ്ട്. സായിപ്പന്മാരുടെ അടികൊള്ളുന്ന പേടി കാരണം ഒന്നും പോസ്റ്റുന്നില്ല.
ഞാൻ ഒറ്റക്ക് പോയി, പല തവണയായി എടുത്തതിനാൽ മറ്റാരും ഫോട്ടോയിൽ ഇല്ല.
പ്രശാന്തെ, ക്യാമറയല്ല, കടൽതീരമാണ് ചെരിഞ്ഞത്.

വരയും വരിയും : സിബു നൂറനാട് June 03, 2010 12:46 AM  

മണ്ണില്‍ പടം വരച്ചു കളിക്കുന്ന "ശംഖ൯" നന്നായിട്ടുണ്ട് ടീച്ചറെ..!!

ബിന്ദു കെ പി June 14, 2010 8:10 PM  

കൊള്ളാം, ഈ സീരീസ് എനിയ്ക്കൊരുപാടിഷ്ടായി...

sasidharan October 06, 2011 7:01 PM  

Teacher,
Photos very very good.
Sasi, Narmavedi

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP