പല്ല് വേദനയുണ്ടോ?
നിലത്ത് പടർന്ന് വളരുന്ന ഈ സസ്യത്തിന്റെ പൂവ് ഔഷധ ഗുണമുള്ളതാണ്. മഞ്ഞ നിറമുള്ള, ഒരു കമ്മൽ പോലെയുള്ള ഈ പൂവ് വായിലിട്ട് ചവച്ചാൽ ഗ്രാമ്പുവിന്റെ രുചിയാണ്. പല്ല് വേദനയുള്ളപ്പോൾ ഈ പൂവിലൊന്ന് പറിച്ചെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ ധാരാളം ഉമിനീർ വരികയും ഒപ്പം വേദന മാറുകയും ചെയ്യും. പൂവിന്റെ ഔഷധപ്രാധാന്യം മനസ്സിലാക്കിയ നമ്മുടെ നാട്ടിൻപുറത്തുകാർ ചെടി നശിക്കാതെ സംരക്ഷിക്കാറുണ്ട്.
ചെടിയുടെ ഔഷധഗുണമുള്ള പൂവ് വലുതാക്കി കാണിച്ചിരിക്കുന്നു. അടിവശത്തുള്ള വിത്തിന്റെ ഭാഗം അമർത്തിയാൽ മാത്രമാണ് ഗ്രാമ്പുവിന്റെ രുചിയും ഗന്ധവും ഉള്ളത്.
വർഷങ്ങളായി ഈ സസ്യം വീട്ടിലുണ്ടെങ്കിലും പേര്, ശാസ്ത്രീയ നാമം എന്നിവ അറിയില്ല.
വർഷങ്ങളായി ഈ സസ്യം വീട്ടിലുണ്ടെങ്കിലും പേര്, ശാസ്ത്രീയ നാമം എന്നിവ അറിയില്ല.
19 comments:
പണ്ട് പറമ്പുകളില്‍ ഇഷ്ടം പോലെയുണ്ടായിരുന്നു... ഓണത്തിന് പൂക്കളം ഇടുവാന്‍ ഇത് ഉപയോഗിച്ചിരുന്നു.... പക്ഷേ പല്ല് വേദനയ്ക്ക് ഉപയോഗിക്കുമെന്നത് പുതിയ അറിവാണ്... പേര്?????
വിജ്ഞാന പ്രദം..നല്ല ചിത്രങ്ങള്‍.
നല്ല ചിത്രം...
നല്ല വിവരണം....
അന്നാലും പേര് എന്തായിരിക്കും?
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
നന്നായി, ഈ ചെടി അറിയാം, പേർrറിയില്ലെങ്കിലും!
ഒരു പുതിയ അറിവാട്ടോ...
നന്നായിട്ടുണ്ട് ചിത്രവും വിവരണവും.
വെൽഡൺ
ചെറുപ്പം മുതലേ ഈ ചെടിയെ അറിയാം. കമ്മലു ചെടിയെന്നാണ് ഞങ്ങള്‍ വിളിയ്ക്കാറ്..
ഈ ചെടിയെ അറിയാം...തരിപ്പിക്കുന്ന രുചിയാണിതിന്.പല്ലുവേദനയ്ക്ക് താത്കാലിക പരിഹാരമേകും
കമ്മലു ചെടി ആണെങ്കില്‍ അത് ഇവിടെയുമുണ്ട്.പക്ഷേ അത് തന്നെയാണോ? ഏതായാലും കേരളത്തിലെ ഔഷധ ചെടികള്‍ എന്നൊരു പുസ്തകമുണ്ട്. അതൊന്നു പരതട്ടെ.
ഈ പേരറിയാചെടി കണ്ട് നല്ല പരിചയം. വേദന സംഹാരിയാണന്ന് അറിയില്ലായിരുന്നു.
ഈ ചെടിയുടെ പൂവ് ചെറുതാണ്. കയ്യോന്നി(കഞ്ഞണ്ണി- Eclipta alba)യുടെ പൂവിന്റെ വലിപ്പം മാത്രമാണ് ഇതിനും. നല്ല മഞ്ഞ നിറം. 'Asteraceae' family യിൽ ഉൾപ്പെട്ടതാണ്. ഇതു പോലുള്ള ചെടികളും പൂവും പാഴ്നിലങ്ങളിൽ കാണാമെങ്കിലും അവയുടെ പൂവ് വലുതാണ്. പ്രത്യേക ഗന്ധവും രുചിയും, വായിലിട്ടാൽ തരിപ്പും ഉണ്ടാവുന്നത് ഈ സസ്യത്തിന്റെ പൂവിന് മാത്രമാണ്. വായനാറ്റം ഒഴിവാകാൻ ചിലർ ഇതിന്റെ പൂവ് ചവക്കാറുണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നന്നായിട്ടുണ്ട്
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
അടയ്ക്കാമണിയന്‍ എന്നു വിളിക്കുന്ന ചെടിയല്ലെ ഇത്?
'അടയ്ക്കാമണിയന്‍' എന്നു ഞങ്ങളുടെ നാട്ടില്‍ വിളിക്കും
അതു തന്നെ അല്ലെ
Acmella oleracea
Common name: Toothache Plant, Para cress • Hindi: Akarkar, Pipulka • Marathi: Pipulka, Akarkara • Kannada: Hemmugalu • Assamese: Pirazha
Botanical name: Acmella oleracea Family: Asteraceae (Sunflower family)
Synonyms: Spilanthes acmella var. oleracea, Spilanthes fusca
ഇവിടെ കാണുക.
ഇവിടെയും;
ഇതു് അടക്കാമണിയൻ അല്ല. അടക്കാമണിയന്റെ പൂവ് ഏകദേശം ഇതുപ്പൊലെ ഇരിക്കും. പക്ഷേ പർപ്പിൾ / നീല കലർന്ന നിറമായിരിക്കും.
Name: Adakkamaniyan
Filename: Sphaeranthus_indicus_1.jpg
Description:
Botanical Name : Sphaeranthus indicus Linn
Family : Asteraceae
SANSKRIT SYNONYMS
Hapusha, Mundi, Sravani, Alambusha, kadambapushpi
AYURVEDIC PROPERTIES
Rasa : Madhura, Tikta
Guna : Lakhu
Virya : Ushna
Vipaka : Madhura
PLANT NAME IN DIFFERENT LANGUAGES
English : East Indian globe thistle.
Hindi : Mundi
Malayalam : Adakkamaniyan
ഇതു കമ്മൽപ്പൂവുമല്ല. കമ്മൽപ്പൂവ് ഇതിലും വലുതാണു്. (ശാസ്ത്രീയ നാമം അന്വേഷിച്ചുകൊണ്ടിരിക്കുന്നു.) അതിനു് നിറമോ രുചിയോ ഇല്ല.
കമ്മൽപ്പൂവിനു രുചിയോ മണമോ ഇല്ല എന്നാണുദ്ദേശിച്ചതു്. നിറം മഞ്ഞ.
നിറം ഇല്ലാത്ത പൂവോ? വിഡ്ഢിത്തം എഴുതിയതിനു് തലയിൽ ഒരു കിഴുക്കു തന്നോളൂ. :-))
അക്രാവ് എന്ന ചെടി
Post a Comment